പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

പതിനഞ്ചുകാരിയായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കട്ടപ്പന| Last Modified ശനി, 18 ഫെബ്രുവരി 2017 (16:00 IST)
പതിനഞ്ചുകാരിയായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്കൂളില്‍ നിന്ന് വീട്ടില്‍ പോകാതെ കാമുകനായ ഷാജി എന്ന 25 കാരനൊപ്പം പോയതില്‍ സംശയം തോന്നിയ സഹപാഠികള്‍ സ്കൂള്‍ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.

സ്കൂള്‍ അധികാരികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാമുകന്‍റെ വീട്ടില്‍ കണ്ടെത്തി. എന്നാല്‍ കുട്ടിയുടെ പിതാവ് നിര്‍ബന്ധപൂര്‍വം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവ് തന്നെ പീഡിപ്പിക്കുന്ന വിവരം വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇതിനൊപ്പം കാമുകനായ നിര്‍മ്മലാ സിറ്റി സ്വദേശി ഷാജിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :