മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമില്ല: നിതിന്‍ ഗഡ്ഗരി

 നിതിന്‍ ഗഡ്ഗരി , മഹാരാഷ്ട്ര , കോണ്‍ഗ്രസ്-എന്‍സിപി , ബിജെപി
ന്യുഡല്‍ഹി| jibin| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (16:24 IST)
മുഖ്യമന്ത്രിയാകാന്‍ താനില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുകെട്ടിനെ ജനങ്ങള്‍ വെറുത്തിരിക്കുകയാണ്. അതിനുള്ള ഉത്തരം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സാധാരണക്കാരായ ജനങ്ങള്‍ക്ക് മോഡി സര്‍ക്കാരില്‍ വലിയ ആത്മ വിശ്വാസമുണ്ട്. വികസനം ആഗ്രഹിക്കുന്ന ജനങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപി വലിയ ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പിനു ശേഷം ശിവസേനയുമായി അടുക്കുന്ന കാര്യം വീണ്ടും പരിഗണിക്കുമെന്നും ഗഡ്ഗരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ഇല്ലാത്തിന്റെ നഷ്ടം ബിജെപിക്ക് ഇത്തവണ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :