‘പെട്ടെന്ന് എഴുതിയാൽ പെട്ടെന്നു തന്നെ അടുത്ത കഥ പറയാം’...; കളക്ടര്‍ ബ്രോ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ ട്രോളി സോഷ്യല്‍ മീഡിയ

വെള്ളി, 1 ഡിസം‌ബര്‍ 2017 (12:10 IST)

ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. 
 
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
ഇപ്പോള്‍ ട്രോള്‍ന്മാര്‍ ഏറ്റെടുത്തിരിക്കുന്നത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ സെക്രട്ടറിയായി  മുന്‍ കോ‍ഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചതാണ്. കോഴിക്കോടിന്റെ മുന്‍ കളക്ടര്‍ പ്രശാന്ത് നായരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വാര്‍ത്തയായിരുന്നു.
 
ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. പ്രശാന്തിനെ മന്ത്രിയുടെ സെക്രട്ടറിയായി അഞ്ച വര്‍ഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്. കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായര്‍ ഇപ്പോള്‍ അവധിയിലാണ്. കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സമ്പന്നയാവാനുള്ള വഴി മുസ്ലീം ആവുക എന്നതാണെന്ന് അവൾ വിശ്വസിച്ചു, എന്നേയും മതം മാറ്റാൻ ശ്രമിച്ചു; പൊന്നമ്മ പറയുന്നു

തന്നേയും ഇസ്ലാം മതത്തിലേക്ക് മാറ്റാൻ മകള്‍ ശ്രമം നടത്തിയിരുന്നതായി ഹാദിയയുടെ അമ്മ ...

news

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല: കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...

news

പുറത്തുവന്ന ലൈംഗിക വീഡിയോ സത്യമാണ്, കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട് നൽകി; നടി രഞ്ജിത വീണ്ടും വിവാദത്തില്‍

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ നടി രഞ്ജിത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സ്വാമി ...

Widgets Magazine