ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ല: കെഎസ്ആര്‍ടിസി

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ പറ്റില്ല: കെഎസ്ആര്‍ടിസി

AISWARYA| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2017 (07:58 IST)
ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് കെഎസ്ആര്‍ടിസി. നിലവില്‍ സര്‍വീസ് നടത്തിപ്പിലൂടെ 16 കോടി രൂപയുടെ നഷ്ടമാണ് ഒരോമാസവും ഉണ്ടാകുന്നത്. ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ ചേര്‍ന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ സിറ്റിങ്ങിലാണ് കെഎസ്ആര്‍ടിസി.യുടെ പ്രതിനിധി ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യസേവനങ്ങള്‍ കാരണം പ്രതിമാസം 161.17 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. 1,050 രൂപയുടെ സൗജന്യപാസ് ഒരാള്‍ക്ക് ഒരുദിവസം അനുവദിച്ചാല്‍ മാത്രമേ ഇതിനു തുല്യമായ തുക കെഎസ്ആര്‍ടിസിക്ക് ചെലവാകുകയുള്ളൂ എന്നും അവര്‍ പറഞ്ഞു. അതേസമയം നിരക്കു വര്‍ധന ആവശ്യപ്പെട്ടുകൊണ്ടു കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു കഴിഞ്ഞിട്ടില്ല.

അതേസമയം ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് കിലോമീറ്ററിന് 64 പൈസയാണു നിശ്ചയിച്ചിട്ടുള്ളത്. ഇത് 75 പൈസയായി ഉയര്‍ത്തണമെന്നും മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ചുരൂപയാക്കണമെന്നും സ്വകാര്യബസുകാര്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :