‘ഓഖി’ ചുഴലിക്കാറ്റ് : മുന്നറിയിപ്പ് നല്‍കിയില്ലെന്ന് മൽസ്യത്തൊഴിലാളികള്‍

തിരുവനന്തപുരം, വെള്ളി, 1 ഡിസം‌ബര്‍ 2017 (08:12 IST)

Widgets Magazine

ചുഴലിക്കാറ്റു വരുന്നതു സംബന്ധിച്ചു യാതൊരു മുന്നറിയിപ്പും നൽകാത്തതിനെച്ചൊല്ലി വിവാദം. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നു മൽസ്യത്തൊഴിലാളികള്‍ പറഞ്ഞു. അതേസമയം 11 മണിയോടെയാണു ന്യൂനമർദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 
എന്നാല്‍, വിദേശരാജ്യങ്ങള്‍ പലതും കാലവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങൾ കൊടുങ്കാറ്റിനും കടലിനുമിടയിലായത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നു മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
 
തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റ് ജനങ്ങളെ ഭീതിയിലാക്കുന്നു. കൂടൂതല്‍ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെ തെക്കുപടിഞ്ഞാറൻ മേഖലയിലൂടെയാണ് കാറ്റിന്റെ സഞ്ചാരം. 
 
സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നതിനിടെ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായും നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാഗർകോവിൽ, കന്യാകുമാരി എന്നീ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഴ തിരുവനന്തപുരം ചുഴലിക്കാറ്റ് കാലാവസ്ഥ കേരളം Rain Trivandrum Cyclone Weather Kerala

Widgets Magazine

വാര്‍ത്ത

news

'നാളെ രാവിലെ നീ ഒന്നു കൂടി വരണം, നമുക്ക് ഒരു സ്ഥലത്ത് കൂടി പോകാനുണ്ട്' - അബീക്കയുടെ അവസാന വാക്കുകൾ

'സിനിമ ലോകത്ത് എങ്ങും എത്താതിരുന്നതിൽ ആരോടും പരിഭവം ഇല്ല എന്ന് കൂടെ കൂടെ അബീക്ക എന്നോട് ...

news

‘ഓഖി’ ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് ; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തെക്കന്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ‘ഓഖി’ ...

news

രാഹുല്‍ കൊടുത്ത പണിക്ക് പിന്നാലെ മറ്റൊരു വമ്പന്‍ തിരിച്ചടി; ബിജെപി സമ്മര്‍ദ്ദത്തില്‍ - ഗുജറാത്തില്‍ നീക്കം പാളുന്നുവെന്ന് വിലയിരുത്തല്‍

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ...

Widgets Magazine