തിരുവനന്തപുരം|
ഗേളി ഇമ്മാനുവല്‍|
Last Modified തിങ്കള്‍, 4 മെയ് 2020 (11:52 IST)
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റിലായി. ബീമാപള്ളി സ്വദേശി അബ്ദുള്‍ റൗഫിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
ശരീരാസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയോട് ചോദിച്ചപ്പോഴാണ് സ്വകാര്യ ബസിലെ ഡ്രൈവര്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പൂന്തുറ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അബ്ദുല്‍ റൗഫിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.