‘ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവൻ’; മധുവിന്റെ മരണത്തില്‍ പ്രതികരണവുമായി മ​ഞ്ജു വാ​ര്യ​ർ

കോ​ട്ട​യം, ശനി, 24 ഫെബ്രുവരി 2018 (08:04 IST)

 nivin pauly , nivin facebook post , manju warrier , manju , madhu murder case , madhu , Tribal men madhu , മ​ഞ്ജു വാ​ര്യ​ർ , നിവിൻ പോളി , അ​ട്ട​പ്പാ​ടി​ , മര്‍ദ്ദിച്ചു കൊന്നു , പൊലീസ്

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി ന​ടി മ​ഞ്ജു വാ​ര്യ​ർ. മ​ധു​വി​നു മു​ന്നി​ൽ വീ​ണ്ടും ന​മ്മു​ടെ ക​രു​ണ​യി​ല്ലാ​ത്ത മു​ഖം തെ​ളി​ഞ്ഞു കാ​ണു​ക​യാ​ണ്. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്ഥ​ല​മ​ല്ല കേ​ര​ളം എ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന കാ​ലം ക​ഴി​ഞ്ഞെ​ന്നും മ​ഞ്ജു ഫേ​സ്ബു​ക്കി​ൽ കുറിച്ചു.

മധുവിന്റെ മരണത്തില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളിയും നേരത്തെ രംഗത്തു വന്നിരുന്നു. “വിശപ്പിന്റെ രുചിമറക്കാൻ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യൻ. സുഹൃത്തേ... ഒരേ ഒരു വാക്ക്.... മാപ്പ്.! എല്ലാത്തിനും” - എന്നായിരുന്നു നിവിന്റെ പോസ്‌റ്റ്.

മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ ജനിച്ചു വളർന്ന്, തൊഴിൽ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവൻ. ഒറ്റ വരിയിൽ പറഞ്ഞാൽ അതായിരുന്നില്ലേ മധു. കാട്ടിൽ കഴിക്കാൻ ഒന്നുമില്ലാതെ വരുമ്പോൾ നാട്ടിലേക്കു വന്നു വിശപ്പടക്കാൻ വഴി തേടിയ ഒരാൾ. സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്.

മധുവിന് മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാൻ ശേഷിയില്ലാത്തവർക്കും, പാവപ്പെട്ടവർക്കും, വിശക്കുന്നവർക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളിൽ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം.

ആൾക്കൂട്ടത്തിന്റെ ഇത്തരം പ്രവർത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പത്തനംതിട്ടയിൽ ടിപ്പർ ബൈക്കിലിടിച്ച് സൈനികനടക്കം രണ്ടു പേർ മരിച്ചു

അമിതവേഗത്തിലെത്തിയ ടിപ്പർ രണ്ട് ബൈക്കുകളിൽ ഇടിച്ച് സൈനികനടക്കം രണ്ടു പേർ മരിച്ചു. റാന്നി ...

news

മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രതികരണവുമായി നിവിൻ പോളി

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ...

news

വിശപ്പിനെ കൊല്ലേണ്ടതിന് വിശക്കുന്നവനെ കൊല്ലുന്നു: ജയസൂര്യ

ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. കൊല്ലപ്പെട്ടത് തന്‍റെ ...

news

ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്: മമ്മൂട്ടി

ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും താന്‍ അവനെ അനുജനെന്ന് ...

Widgets Magazine