മഞ്ജു വാര്യര്‍ ഒടിയന്‍റെ ‘പ്രഭ’ !

തിങ്കള്‍, 19 ഫെബ്രുവരി 2018 (14:07 IST)

മഞ്ജു വാര്യര്‍, പ്രകാശ് രാജ്, മോഹന്‍ലാല്‍, ഒടിയന്‍, ശ്രീകുമാര്‍ മേനോന്‍, ഹരികൃഷ്ണന്‍, Manju Warrier, Prakash Raj, Mohanlal, Odiyan, Sreekumar Menon, Harikrishnan

ഒടിയന്‍റെ അവസാനഘട്ട ചിത്രീകരണം മാര്‍ച്ച് 5ന് തുടങ്ങുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി ഒരു മാസത്തിലധികം ഷൂട്ടിംഗ് ബാക്കിയുണ്ട്. 
 
അവസാന ഷെഡ്യൂളില്‍ മോഹന്‍ലാലിന്‍റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്‍റെയും ചെറുപ്പകാല രംഗങ്ങളാണ് ചിത്രീകരിക്കുക. അതുകൊണ്ടുതന്നെ ഈ ഷെഡ്യൂളില്‍ അനവധി ഗെറ്റപ് മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
 
ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജും വരുന്നു. ഹരികൃഷ്ണന്‍ തിരക്കഥയെഴുതുന്ന സിനിമയ്ക്ക് 50 കോടിയിലധികമാണ് ബജറ്റ്.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ 1950നും 2000നും ഇടയിലുള്ള കാലഘട്ടത്തിലൂടെയാണ് കഥ പറയുന്നത്. ചെറുപ്പകാലം മുതല്‍ 60 വയസ് പ്രായം വരെയുള്ള മാണിക്യനെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. 
 
സിദ്ദിക്ക്, നരേന്‍, ഇന്നസെന്‍റ് തുടങ്ങിയവര്‍ക്കും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാനുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മേരിക്കുട്ടി ജയസൂര്യ തന്നെ!

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് ‘ഞാന്‍ മേരിക്കുട്ടി’ എന്നാണ് പേര്. ...

news

ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരുക്ക്; മുറിവേറ്റത് ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍

ബിഗ് ബഡ്‌ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് പരുക്ക്. സംഘടന ...

news

പൊന്നുച്ചാമി ഇല്ലാതാക്കിയത് ഒരു ലോഹിതദാസ് സിനിമയെ, പകരം ‘വളയം’ എഴുതി!

കഥകള്‍ തേടി അലയുമായിരുന്നു ലോഹിതദാസ്. ചിലപ്പോള്‍ പെട്ടെന്നുതന്നെ നല്ല കഥ ലഭിക്കും. ...

news

ദിവ്യാ ഉണ്ണിക്ക് പിന്നാലെ നടി മാതുവും വീണ്ടും വിവാഹിതയായി

ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞില്ല, ...

Widgets Magazine