ഇത്തിക്കര പക്കി ഗ്ലാഡിയേറ്ററല്ല, മോഹന്‍ലാലിന്‍റെ വേഷം നേരത്തേ തീരുമാനിച്ചു!

ഇത്തിക്കര പക്കി, ഗ്ലാഡിയേറ്റര്‍, മോഹന്‍ലാല്‍, സഞ്ജയ്, റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി,Ithikkara Pakki, Mohanlal, Gladiator, Sanjay, Nivin Pauly, Rosshan Andrrews
BIJU| Last Updated: ബുധന്‍, 21 ഫെബ്രുവരി 2018 (15:31 IST)
‘കായം‌കുളം കൊച്ചുണ്ണി’ എന്ന പുതിയ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ ‘ഇത്തിക്കര പക്കി’ ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഈ കഥാപാത്രമായി മോഹന്‍ലാല്‍ മാറിയതിന്‍റെ സ്റ്റില്ലുകള്‍ വന്‍ തരംഗമായി മാറി.
എന്നാല്‍ ഇത്തിക്കര പക്കിയെക്കാണാന്‍ ഗ്ലാഡിയേറ്റര്‍ പോലെയുണ്ടെന്നും പക്കിയെന്ന കഥാപാത്രത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ലുക്കാണ് മോഹന്‍ലാലിന് നല്‍കിയിരിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു. യഥാര്‍ത്ഥ പക്കി ഇങ്ങനെ ആയിരുന്നില്ല എന്ന രീതിയിലാണ് വിമര്‍ശനം.

എന്നാല്‍ ഇത്തിക്കര പക്കിയെന്ന കഥാപാത്രത്തേക്കുറിച്ച് വ്യക്തമായ ഗവേഷണത്തിന് ശേഷമാണ് രചന നടത്തിയതെന്നാണ് ‘കായം‌കുളം കൊച്ചുണ്ണി’യുടെ തിരക്കഥാകൃത്തായ സഞ്ജയ് പറയുന്നത്. ഇത്തിക്കര പക്കിയുടെ കാലഘട്ടത്തില്‍ അറബികളും ബ്രിട്ടീഷുകാരുമെല്ലാം കച്ചവടത്തിനായി ഇവിടെയെത്തിയിരുന്നു എന്നും ആ സംസ്കാരം കൂടിച്ചേര്‍ന്ന ലുക്കാണ് പക്കിക്ക് നല്‍കിയിട്ടുള്ളതെന്നും സഞ്ജയ് വ്യക്തമാക്കുന്നു.
പക്കിയുടെ 25 സ്കെച്ചുകളാണ് തയ്യാറാക്കിയത്. അതില്‍ നിന്നാണ് ഈ ലുക്ക് തെരഞ്ഞെടുത്തത്. തങ്ങള്‍ തിരക്കഥ വായിക്കുമ്പോള്‍ തന്നെ സംവിധായകന്‍റെ മനസില്‍ പക്കിക്ക് ഈ രൂപമായിരുന്നുവെന്നും സഞ്ജയ് വ്യക്തമാക്കുന്നു.

“പക്കി എന്നാല്‍ ചിത്രശലഭം എന്നാണ്. ഒരുപാട് യാത്ര ചെയ്യുന്നയാളാണ് അയാള്‍. കച്ചവടക്കാരെ കൊള്ളയടിക്കുന്നതും പതിവായിരുന്നു. ആ രൂപം അതിനെല്ലാം ഇണങ്ങുന്നതായിരിക്കണമെന്ന് ഞങ്ങള്‍ക്കുണ്ടായിരുന്നു” - സഞ്ജയ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :