റോഡിൽ വെള്ളം കയറി; ഗതാഗതം പൂർണ്ണമായും സ്‌തംഭിച്ചു

റോഡിൽ വെള്ളം കയറി; ഗതാഗതം പൂർണ്ണമായും സ്‌തംഭിച്ചു

കൊച്ചി| Rijisha M.| Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (10:55 IST)
റോഡിൽ വെള്ളം കയറിയതുമൂലം കളമശേരി അപ്പോളോ ടയേഴ്സിനു മുൻപിൽ കൊച്ചി – സേലം ദേശീയപാതയിൽ എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുന്നു. കൊച്ചിയും വടക്കൻ കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയാണിപ്പോൾ.

പറവൂർ വഴി പടിഞ്ഞാറൻ മേഖലയിലൂടെയും പെരുമ്പാവൂർ, കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും വടക്കൻ ജില്ലകളിലേക്കു പോകാനാവാത്ത സ്ഥിതിയാണ്. എറണാകുളത്തേക്കു തൃശൂരിൽനിന്നുമുള്ള ദേശീയ പാത പൂർണ്ണമായും അടച്ചു. ജില്ലയിലെ ചിലയിടങ്ങളിൽ കുറഞ്ഞത് ആശ്വാസകരമാണ്.

അതേസമയം, ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ഡമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 2402.30 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :