ജീവനെടുത്ത് കനത്ത മഴ; 94 മരണം, ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ - വീടുകള്‍ ഒറ്റപ്പെട്ട നിലയില്‍

ജീവനെടുത്ത് കനത്ത മഴ; 94 മരണം, ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ - വീടുകള്‍ ഒറ്റപ്പെട്ട നിലയില്‍

  rain , kerala , flood , മഴ , വെള്ളപ്പൊക്കം , അണക്കെട്ട്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (20:37 IST)
സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കിയ മഴക്കെടുതിയില്‍ ഇതുവരെ 94 പേര്‍ മരിച്ചു. ഓഗസ്‌റ്റ് എട്ടു മുതല്‍ ഇതുവരെയുള്ള ഔദ്യോഗിക കണക്കുകളിലാണ് ഇത്രയും പേര്‍ മരിച്ചതായി വ്യക്തമായത്. 1155 ക്യാമ്പുകളിലായി 1,66,538 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

പ്രളയക്കെടുതിയില്‍ ഇന്നുമാത്രം 59 പേര്‍ മരിച്ചു. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. കൂടുതൽ പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വീടുകളുടെ മുകളിലും ടെറസുകളിലുമായിട്ടാണ് ഇവര്‍ കഴിയുന്നത്.

ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ പല വീടുകളും ഒറ്റപ്പെട്ട നിലയിലാണ്. സൈന്യമടക്കമുള്ളവർ ഈ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇവര്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കുന്നില്ല.

നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയതോടെ ആഗസ്റ്റ്​ 26 വരെ സർവിസ്​നിർത്തിവെച്ചു. ട്രെയിന്‍ ഗതാഗതവും താറുമാറായ അവസ്ഥയിലാണുള്ളത്.

ഈ സാഹചര്യത്തില്‍ പ്രളയക്കെടുതി നേരിടാനും രക്ഷാപ്രവർത്തനത്തിനുമായി കൂടുതൽ കേന്ദ്രസഹായമെത്തും. 35 സംഘങ്ങളിലായി 1000 ദുരന്ത നിവാരണ സേന അംഗങ്ങള്‍ ഉടന്‍ കേരളത്തിലെത്തും. രാത്രിയിലും പകലും പ്രവർത്തിക്കാൻ കഴിയുന്ന സജ്ജീകരണങ്ങൾ ഒരുക്കിയാകും ഇവര്‍ എത്തുക.

അടിയന്തര രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, മെഡിക്കൽ സഹായം, ദുരിത മേഖലയിലെ ഭക്ഷണ വിതരണം തുടങ്ങിയ ജോലികൾക്ക് സംസ്ഥാന ഏജൻസികളെ സഹായിക്കാൻ വേണ്ട സജ്ജീകരണങ്ങളുമായാണ് സേനയെത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ
മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ല ഇതെന്നും കുറ്റകൃത്യങ്ങളില്‍ മതം ...

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ...

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് ...

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ...

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു; 45 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു. തിരുവനന്തപുരം ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്
പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി ...

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡേറ്റിംഗ് ലോകത്ത്, സോളോ പോളിയാമറി എന്ന പുതിയ പ്രവണത ...