തിരുവനന്തപുരം|
Last Modified ബുധന്‍, 18 നവംബര്‍ 2015 (13:20 IST)
ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്ജ് ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയാക്കി. നവംബര്‍ 20 ന് ഇത് പ്രാബല്യത്തിലാക്കാനാണു റയില്‍വേ അധികാരികളുടെ തീരുമാനം. എന്നാല്‍ വന്‍ നഗരങ്ങളിലെ സബര്‍ബന്‍ സര്‍വീസുകളില്‍ ഈ വര്‍ദ്ധനയില്ല എന്നാണു റിപ്പോര്‍ട്ട്.
കഴിഞ്ഞ റയില്‍വേ ബജറ്റില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 5 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ പാസഞ്ചര്‍ ട്രെയിനുകളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5 രൂപ ടിക്കറ്റ് വാങ്ങി പ്ലാറ്റ്ഫോമുകളില്‍ കയറുന്നത് പതിവാക്കിയത് വിനയായി.
ഇതാണിപ്പോള്‍ ഏറ്റവും കുറഞ്ഞ ചാര്‍ജ്ജ് 5 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് കരുതുന്നു.