ടോമിന്‍ തച്ചങ്കരിയ്ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം| Last Updated: ബുധന്‍, 31 ഡിസം‌ബര്‍ 2014 (17:53 IST)
വിവാദ ഐ പി എസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിയ്ക്ക് എഡിജിപിയായി സ്ഥാനക്കയറ്റം. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഇത് സംബന്ധിച്ച് തീരുമാനമായത്. അഭ്യന്തര വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നില്ല.തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് നിയമനമെന്നാണ് സൂചന.ഈ വിഷയത്തില്‍ കേന്ദ്രത്തിനോട് അനുമതി ചോദിക്കാനിരിക്കയാണ് തീരുമാനം.


തച്ചങ്കരിയെ കൂടാതെ ഐ.ജി ഷേക്ക് ദര്‍വേസ് സാഹിബും എ ഡി ജി പിയാവും. ഔദ്യോഗിക ജീവിതത്തില്‍ ഒരുപാട് ആരോപണങ്ങള്‍
നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. നിലവില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന്‍ തച്ചങ്കരി അന്വേഷണം നേരിടുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഐജിയായിരുന്ന തച്ചങ്കരിയെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റിരുന്നു. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്യപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :