വാട്സ് ആപ്പ് ദൃശ്യത്തിന് പിന്നില്‍ എഡിജിപി പത്മകുമാറെന്ന് സരിത

തിരുവനന്തപുരം| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (18:16 IST)
വീണ്ടും വിവാദ വെളിപ്പെടുത്തലുമായി വിവാദ നായിക സരിത് എസ് നായര്‍.വാട്സ് ആപ്പില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ക്ക് പിന്നില്‍ എഡിജിപി കെ പത്മകുമാറാണെന്നാണ് സരിത വെളിപ്പെടുത്തിയിരിക്കുന്നത്.

പത്മകുമാര്‍ റേഞ്ച് ഐജി ആയിരിക്കെയാണ് തന്റെ ലാപ്പ് ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഏഴ് മൊബൈല്‍ ഫോണുകളില്‍ 4 എണ്ണം മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത് സരിത പറയുന്നു.

കാണാതായ മൂന്ന് മൊബൈല്‍ ഫോണുകളിലെ ദൃശ്യങ്ങളാണ് വാട്‌സ് ആപ്പിലൂടെ പ്രചരിച്ചത് ഇതിന് പിന്നില്‍ എഡിജിപി പത്മകുമാര്‍ ആണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സരിത ഡിജിപിക്ക് പരാതി നല്‍കി സരിത കൂട്ടിചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :