ടൈറ്റാനിയം കേസ്: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (17:39 IST)
ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ആര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ വിധിക്കെതിരെയാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നില്ലെന്നും അതിനാല്‍ വിജിലന്‍സ് കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്നും ചെന്നിത്തല ഹര്‍ജിയില്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :