കല്‍ക്കരി ഇടപാടില്‍ എന്തുകൊണ്ട് മന്‍‌മോഹന്‍ സിംഗിനെ ചോദ്യം ചെയ്തില്ല?

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (12:43 IST)
കല്‍ക്കരി ഇടപാട് കേസില്‍ സിബിഐക്ക് പ്രത്യേക കോടതിയുടെ രൂക്ഷവിമര്‍ശനം. മുന്‍ പ്രധാനമന്ത്രിയും കല്‍ക്കരി മന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗിനെ കേസില്‍ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്ന് കോടതി ചോദിച്ചു.

കേസ് അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കികൊണ്ട് എന്തുതരം അന്വേഷണമാണ് സിബിഐ നടത്തിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു.

കല്‍ക്കരി വകുപ്പ് മന്ത്രി കൂടിയായിരുന്ന മന്‍മോഹന്‍ സിംഗിനെ ചോദ്യംചെയ്യാതെ അന്വേഷണം പൂര്‍ണമാകുമെന്ന് കരുതുന്നുണ്ടോ? ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളടങ്ങിയ കേസ് ഡയറി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കല്‍ക്കരി മന്ത്രിയുടെ ഓഫീസില്‍നിന്ന് അനുമതി ലഭിക്കാത്തതുകൊണ്ടാണ് ചോദ്യം ചെയ്യാതിരുന്നതെന്ന് സിബിഐ വ്യക്തമാക്കി. കേസ് ഡയറി സീല്‍ വെച്ച കവറില്‍ നല്‍കുമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :