ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി

കൊച്ചി| Last Updated: ചൊവ്വ, 25 നവം‌ബര്‍ 2014 (15:23 IST)
സംസ്ഥാനത്തെ ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കാമെന്ന്
ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ത്രീ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. അന്തിമവാദം നടക്കുന്നത് വരെ ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യമാണ് കോടതി അംഗീകരിച്ചു.

നേരത്തെ ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് വിഭാഗം ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഈ വിധിക്കെതിരെ സമര്‍പ്പിച്ച സര്‍ക്കാര്‍ അപ്പീലിലാണ് കോടതി വിധി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :