ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം| JOYS JOY| Last Updated: വ്യാഴം, 21 ജൂലൈ 2016 (11:27 IST)

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണന്തലയില്‍ മരുതൂര്‍ പാലത്തിന് സമീപത്തുള്ള വീട്ടിലെ മൂന്നുപേരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷോര്‍ട്‌സര്‍ക്യൂട്ട് കാരണം രാത്രി വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് മരണം. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ വിഷവാതകം ശ്വസിച്ച് ഉറക്കത്തിനിടയിലാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അമരവളി സ്വദേശിയും സ്വകാര്യ കോളജ് ജീവനക്കാരനുമായ അനില്‍, ഭാര്യ, നാല് വയസ്സുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :