പീഡനക്കേസിലെ പ്രതിക്കായി ഹൈക്കോടതി പരിസരത്ത് അഭിഭാഷകരുടെ അഴിഞ്ഞാട്ടം; മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ മീഡിയ റൂം ബലമായി പൂട്ടി - മാധ്യമ പ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി

ധനേഷിനെ കള്ളകേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് അഭിഭാഷകരുടെ വാദം

highcourt , journalist , kochi , rape , police ധനേഷ് മാത്യു , പൊലീസ് , അഭിഭാഷകരുടെ അഴിഞ്ഞാട്ടം
കൊച്ചി| jibin| Last Updated: ബുധന്‍, 20 ജൂലൈ 2016 (21:25 IST)
ഹൈക്കോടതി വളപ്പില്‍ പത്രപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വീണ്ടും സംഘര്‍ഷം. ഗവ പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലിയാണ് അഭിഭാഷകര്‍ കോടതി വളപ്പില്‍ അഴിഞ്ഞാട്ടം നടത്തിയത്.

യുവതിയെ കടന്നു പിടിച്ച ഗവണ്‍മെന്‍റ് പ്ലീഡര്‍ ധനേഷ് മാത്യുവിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിലാണ് കോടതി വളപ്പില്‍ അഭിഭാഷകരും മാധ്യമപ്രവർത്തകരും ഏറ്റുമുട്ടിയത്. കേസ്​ കെട്ടിച്ചമച്ചെതാണെന്നും ധനേഷിനെ കള്ളകേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് അഭിഭാഷകരുടെ വാദം. മാധ്യമപ്രവർത്തകരെ ഹൈക്കോടതിയിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം

മർദനത്തിനിടെ അഭിഭാഷകർ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകൾ പിടിച്ചുവാങ്ങി തല്ലിത്തകർത്തു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ രാജേഷ് തകഴിക്കും റിപ്പോർട്ടർ സലാം പി ഹൈദ്രോസിനും നേരെ അക്രമമുണ്ടായി. മീഡിയാവൺ ക്യാമറാമാൻ മോനിഷിനും ആക്രമണത്തില്‍ പരുക്കേറ്റു. ഇരു ചാനലുകളുടെയും ക്യാമറ തകർക്കാനും അഭിഭാഷകർ ശ്രമിച്ചു. തുടര്‍ന്ന്
ഹൈക്കോടതിയിലെ മീഡിയ റൂം അഭിഭാഷകർ ബലമായി പൂട്ടി. വനിതാ മാധ്യമ പ്രവർത്തകരെ അപമാനിച്ച് മുറിയിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. അഭിഭാഷകര്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കൊച്ചി കോൺവെന്റ് റോഡിൽവച്ച് പെൺകുട്ടിയെ കയറിപ്പിടിച്ച സംഭവത്തിലാണ് പൊലീസ് ഗവ പ്ലീഡറായ ധനേഷിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി രേഖാമൂലം പരാതി നൽകുകയും അതിലുറച്ചുനിൽക്കുകയും ചെയ്തെങ്കിലും സംഭവം കെട്ടിച്ചമച്ചതാണെന്നും കള്ളക്കേസാണെന്നുമാണ് അഭിഭാഷകരുടെ വാദം. പൊലീസ് ഇടപെട്ടാണ് അഭിഭാഷകരെ ശാന്തരാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :