സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നതെങ്ങനെ, ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നതെങ്ങനെ? ; തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ മന്ത്രിക്ക് കഴിയുമോ?

aparna| Last Modified ചൊവ്വ, 14 നവം‌ബര്‍ 2017 (11:04 IST)
ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിക്ക് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ എന്നും ഇക്കാര്യം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അധികാരത്തില്‍ ഇരിക്കുന്ന ഒരു മന്ത്രി തന്നെ ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് അപൂര്‍വ്വമെന്ന് കോടതി നിരീക്ഷിച്ചു. തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയുടെ സാധുത ചോദ്യം ചെയ്യുകയായിരുന്നു കോടതി. ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. തന്റെ നേതൃത്വത്തിലുള്ള വാട്ടർവേൾഡ് കമ്പനിയുടെ കയ്യേറ്റങ്ങൾ ചൂണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹർജിയാണു ഹൈക്കോടതി പരിഗണിക്കവേയാണ് കോടതി മന്ത്രിയെ വിമര്‍ശിച്ചത്.

മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കഴിയില്ല, ഒരു വ്യക്തിയ്ക്കേ ഹര്‍ജി നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയുടെ ആദ്യവരിയില്‍ പരാതിക്കാരന്‍ മന്ത്രി എന്ന് പറയുന്നുണ്ട്. ഇതാണ് കോടതി ചോദ്യം ചെയ്തത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ വിവേക് തൻഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :