മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്; ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണം

ആലപ്പുഴ, വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (19:10 IST)

   Thomas chandy , lake palace , ഗതാഗത മന്ത്രി തോമസ് ചാണ്ടി , തോമസ് ചാണ്ടി , ലേക് പാലസ് , നഗരസഭ , ആലപ്പുഴ

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് നഗരസഭയുടെ നോട്ടീസ്. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ കൗണ്‍സിൽ നോട്ടീസ് അയച്ചത്.

ലേക് പാലസിന് നല്‍കിയിരുന്ന നികുതിയിളവ് പിന്‍വലിക്കാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മുമ്പുണ്ടായിരുന്ന നികുതി പരിശോധിച്ച് നഗരസഭയ്ക്കുണ്ടായ നഷ്ടം ഈടാക്കാനും നഗരസഭ കൗണ്‍സിലില്‍ തീരുമാനമുണ്ടായി.

അതിനിടെ, തോമസ് ചാണ്ടി മാത്തുര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈയേറിയെന്ന പരാതിയില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

മാത്തൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ആലപ്പുഴ ചേന്നങ്കരിയിലുള്ള 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി കൈയേറിയെന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കി ദേവസ്വം അധികൃതര്‍ കഴിഞ്ഞ ദിവസം റവന്യൂമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗതാഗത മന്ത്രി തോമസ് ചാണ്ടി തോമസ് ചാണ്ടി ലേക് പാലസ് നഗരസഭ ആലപ്പുഴ Lake Palace Thomas Chandy

വാര്‍ത്ത

news

ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് മുരളീ ഗോപി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപ് ...

news

നടന്‍ ജയ് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; താരത്തെ അറസ്‌റ്റു ചെയ്‌തു - മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച തമിഴ്‌നടന്‍ ജയ് അറസ്‌റ്റില്‍. ജയ് ഓടിച്ചിരുന്ന ...

news

ഓണം ബമ്പര്‍ 10 കോടി അടിച്ചത് മലപ്പുറത്ത്, ആ ഭാഗ്യശാലി ഇതാ...

ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനത്തുകയായ 10 കോടി രൂപ അടിച്ചത് ...

news

രാമലീലയുടെ ഗതി എന്താകും ?; എതിര്‍ക്കാനുറച്ച് വനിതാ കൂട്ടായ്‌മ - 28ന് ഷൂട്ടിംഗ് സെറ്റുകള്‍ നിശ്ചലമാകും!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...