ഭൂമി കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതിത്തരാം: തോമസ് ചാണ്ടി

കൈയേറ്റം തെളിയിച്ചാല്‍ സ്വത്ത് എഴുതിത്തരാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2017 (10:13 IST)
കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയ്യേറ്റം തടത്തിയതായി തെളിയിച്ചാല്‍ തന്റെ എല്ലാ സ്വത്തുക്കളും എഴുതി നല്‍കാമെന്ന് തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയോടായിരുന്നു തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം.


കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ,
ഭൂമി കൈയ്യേറ്റം നടത്തിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയായിരുന്നു സഭയില്‍ ബഹളം ആരംഭിച്ചത്.

എം‌എല്‍‌എ നടത്തിയ പരാമര്‍ശത്തില്‍ തോമസ് ചാണ്ടി ക്ഷുഭിതനാകുകയും ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണം തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിനല്‍കാമെന്നു തിരിച്ചടിക്കുകയുമായിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നിരയില്‍ നിന്ന് പിടി തോമസ് ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. പിന്നീട് സ്പീക്കര്‍ ഇടപെട്ടാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളെ വാക്ക്‌പ്പോരില്‍ നിന്ന് പിന്തിരിപ്പിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :