തോമസ് ചാണ്ടിക്കും പിവി അന്‍വറിനുമെതിരായ ആരോപണം; സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധികളില്ല, കയ്യേറ്റം തെളിഞ്ഞാല്‍ നടപടിയെടുക്കും: ഇ ചന്ദ്രശേഖരന്‍

എംഎല്‍എമാരുടെ ഭൂമി കയ്യേറ്റം തെളിഞ്ഞാല്‍ നടപടിയെന്ന് റവന്യു മന്ത്രി

Thomas Chandi MLA , E Chandrashekaran ,  PV Anwar ,  Water Theme Park , Lake Palace , തോമസ് ചാണ്ടി , പി വി അന്‍വര്‍ , ഭൂമി കയ്യേറ്റം , ലേക്ക്​പാലസ്​റിസോർട്ട്
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2017 (12:38 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കും പി വി അന്‍വറിനുമെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ ആരോപണം തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു തരത്തിലുള്ള മുന്‍വിധികളില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കി.

ഇരുവര്‍ക്കുമെതിരെ നടന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് വരികയാണെന്നും റവന്യു മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഇരു എംഎല്‍എമാരേയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടവെയാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധികളില്ലെന്ന റവന്യുമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന തോമസ്​ചാണ്ടിയുടെ ലേക്ക്​പാലസ്​റിസോർട്ട്​കായൽ കൈയ്യേറിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നത്. അതുപോലെ പി.വി അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കും​നിയമലംഘനം നടത്തി നിർമിച്ചതാണെന്നതായിരുന്നു​ആരോപണം. മലനീകരണ നിയന്ത്രണ ബോർഡ്​ അൻവറിന്റെ പാർക്കിനുള്ള അനുമതി നേരത്തെ നിഷേധിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :