പാര്‍ട്ടി തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍; ഇടതുമുന്നണിക്ക് 85 മുതല്‍ 95 വരെ സീറ്റുകള്‍ ലഭിയ്ക്കും: വി എസ്

മുഖ്യമന്ത്രി ആരാകണമെന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് വി എസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം, വി എസ് അച്യുതാനന്ദന്, ബി ജെ പി, എല്‍ ഡി എഫ് thiruvananthapuram, VS Achuthanandan, BJP, LDF
തിരുവനന്തപുരം| സജിത്ത്| Last Updated: ബുധന്‍, 18 മെയ് 2016 (15:09 IST)
മുഖ്യമന്ത്രി ആരാകണമെന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് വി എസ് അച്യുതാനന്ദന്‍.
മറ്റുളളവരുടെ അഭിപ്രായത്തിന് താ‍ന്‍ ചെവി കൊടുക്കുന്നില്ല. പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും.
മലമ്പുഴയില്‍ ഇത്തവണ തന്റെ ഭൂരിപക്ഷം കൂടുമെന്നും ബി ജെ പി അക്കൗണ്ട് തുറക്കില്ലെന്നും വി എസ് വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 85 മുതല്‍ 95 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നിട്ടുള്ളത്. എങ്കിലും അഭിമാനാര്‍ഹമായ വിജയം കൈവരിക്കാന്‍ ഇടത് മുന്നണിയ്ക്കാകുമെന്ന ശുഭാപ്തിവിശ്വാസം തനിക്കുണ്ട്. കെ എം മാണിയടക്കമുള്ളവർ തോൽക്കുന്നതിനുള്ള സാധ്യതയാണ് കാണുന്നതെന്നും വി എസ് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :