ശോഭന ജോര്‍ജ് ബിജെപിയിലേക്കെന്ന് സൂചന

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭന ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വം ശോഭന ജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണത്തിനായി കാത്തി

ശോഭന ജോര്‍ജ്, പി സി വിഷ്ണുനാഥ്, ബി ജെ പി Sobhana George, PC Vishnunath, BJP
ചെങ്ങന്നൂര്‍| rahul balan| Last Modified ബുധന്‍, 18 മെയ് 2016 (14:15 IST)
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭന ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വം ശോഭന ജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ മണ്ഡലത്തില്‍ ശോഭന ജോര്‍ജ് മത്സരിച്ചത് ബി ജെ പിക്ക് അനുകൂലമായാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിറ്റിങ്ങ് എം എല്‍ എ പി സി വിഷ്ണുനാഥിന് കിട്ടേണ്ട ക്രൈസ്തവ വോട്ടുകളില്‍ പകുതിയോളം ശോഭനയ്ക്ക് ലഭിച്ചിട്ടുണ്ടാകും എന്ന് കോണ്‍ഗ്രസ് തന്നെ സമ്മതിക്കുന്നുണ്ട്.

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും കടുത്ത സമ്മര്‍ദം ഉണ്ടായിട്ടും മത്സരരംഗത്ത് നിന്ന് പിന്‍‌മാറില്ലെന്ന ശോഭനയുടെ നിലപാട് ബി ജെ പിയുമായുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സൂചനയുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :