കൊലക്കേസ് പ്രതി ആറു വര്‍ഷത്തിനു ശേഷം പിടിയില്‍

ചെമ്പകമംഗലം ചിറവിള വീട്ടില്‍ മുഹമ്മദ് യൂസഫ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയായ അജേഷ്

തിരുവനന്തപുരം, കൊലപതകം, അറസ്റ്റ്, പൊലീസ് thiruvananthapuram, murder, arrest, police
തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (10:36 IST)
ഒളിവില്‍ കഴിഞ്ഞിരുന്ന കൊലപാതക പ്രതിയെ സംഭവത്തിനു ശേഷം ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞ് പൊലീസ് പിടികൂടി. പത്തനംതിട്ട കൈപ്പട്ടൂര്‍ ചെറുവാഴത്തടത്തില്‍ വീട്ടില്‍ അജേഷിനെയാണു പത്തനംതിട്ടയില്‍ നിന്ന് മംഗലപുരം പൊലീസ് പിടികൂടിയത്.

ചെമ്പകമംഗലം ചിറവിള വീട്ടില്‍ മുഹമ്മദ് യൂസഫ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതിയായ അജേഷ്.
മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഹൌസ് ഓഫീസര്‍ കിരണ്‍ നാരായണിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത്.

പ്രതിയായ അജേഷിന്‍റെ പേരില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് ഡി വൈ എസ് പി ബി സുരേഷ് കുമാര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :