മാരകായുധങ്ങളുമായി ക്രിമിനല്‍ കേസ് പ്രതികള്‍ പിടിയില്‍

പുതുവര്‍ഷത്തില്‍ കഴക്കൂട്ടം സ്വദേശി രതീഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു ലിജോ.

തിരുവനന്തപുരം, പൊലീസ്, അറസ്റ്റ്, ക്രിമിനല്‍ thiruvananthapuram, police, arrest, criminal
തിരുവനന്തപുരം| Sajith| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (11:04 IST)
മാരകായുധങ്ങളുമായി ക്രിമിനല്‍ കേസിലെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. തുമ്പ പള്ളിത്തുറ ലിജോ ലാന്‍ഡില്‍ അപ്പു എന്ന ലിജോ (26), ചാന്നാങ്കര വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ ഷഫീഖ് (27) എന്നിവരാണ് ഷാഡോ പൊലീസ് വലയിലായത്. ഇവരില്‍ നിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തു.

പുതുവര്‍ഷത്തില്‍ കഴക്കൂട്ടം സ്വദേശി രതീഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു ലിജോ. വധശ്രമം, പിടിച്ചുപറി, ബോംബ് നിര്‍മ്മാണം, കൂലിത്തല്ല് എന്നീ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. ഇയാളുടെ കൂട്ടാളിയായ ഷഫീഖുമായി ചേര്‍ന്ന് കഴക്കൂട്ടത്തെ ഹോട്ടലുകളിലെ കച്ചവടക്കാരെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവ് നടത്തുന്നതും ഇവരുടെ രീതിയാണ്.

സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം ഷാഡോ പൊലീസ് എസ് ഐ സുനില്‍ ലാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :