കരുണ എസ്റ്റേറ്റ് വിവാദം: സുധീരനെതിരെ മന്ത്രിമാര്‍ രംഗത്ത്; സുധീരന്റേത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്ന് മുഖ്യമന്ത്രി

സുധീരന്റെ നിലപാടിനോട് വിയോജിപ്പുള്ള ഘടകകക്ഷി മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു

തിരുവനന്തപുരം, കരുണ എസ്റ്റേറ്റ്, വി എം സുധീരന്‍, അടൂർ പ്രകാശ് thiruvananthapuram, karuna estate, vm sudheeran, adoor prakash
തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (07:45 IST)
കരുണ എസ്റ്റേറ്റ് ഉത്തരവുമായുണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ കെ പി സി സി അധ്യക്ഷൻ വി എം സുധീരനെതിരെ മന്ത്രിമാർ രംഗത്ത്. സുധീരന്റെ നിലപാടിനോട് വിയോജിപ്പുള്ള ഘടകകക്ഷി മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചത്. എന്നാൽ, സുധീരന്റെ നിലപാടില്‍ വിട്ടുവീഴ്ചയുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഉത്തരവ് റദ്ദാക്കുന്നതാകും ഉചിതമെന്നും സംഘത്തെ അറിയിച്ചു.

കരുണ എസ്റ്റേറ്റ് ഉത്തരവിന്റെ കാര്യത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും തനിക്കെതിരായ ഉയരുന്ന എല്ലാ ആരോപണങ്ങൾക്കും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും റവന്യൂമന്ത്രി അടൂർ പ്രകാശ് ആരോപിച്ചു. കരുണ എസ്റ്റേറ്റ് ഉത്തരവ് പിന്‍വലിക്കണമെന്ന് കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.അത് അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്കു നിർത്താൻ തനിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് റവന്യൂ മന്ത്രി തന്റെ ഫേസ്‌ബുക്കില്‍ ഇത്തരത്തിലൊരു മറുപടി പോസ്റ്റ് ചെയ്തത്.

അതിനിടെ, നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിൽ നിന്ന് കരം സ്വീകരിക്കാനുള്ള വിവാദ ഉത്തരവ് പിൻവലിക്കാതെതന്നെ ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കോടതി ഉത്തരവിനനുസരിച്ചുമാത്രം കരം വാങ്ങുക എന്നതാണ് ഇതിൽ പ്രധാനം. കരം വാങ്ങിയ നടപടി ഹൈക്കോടതി വിധിക്കു വിധേയമായിരിക്കും എന്നതായിരുന്നു മുൻ ഉത്തരവിലുള്ളത്.
കൈമാറ്റത്തിന്റെ സാധുതയും ഉടമസ്ഥാവകാശവും അടക്കം മൂന്നു നിബന്ധനകൾ പാലിച്ചാൽ കരം വാങ്ങാമെന്നായിരുന്നു വിവാദ ഉത്തരവില്‍ നിർദേശിച്ചിരുന്നത്. ഈ ഉത്തരവ് പിൻവലിക്കണമെന്ന വി എം
സുധീരന്റെ ആവർത്തിച്ചുള്ള ആവശ്യം തളളിയാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :