വര്‍ക്കലയില്‍ കവര്‍ച്ച: 6 പവന്‍ മോഷ്ടിച്ചു

വര്‍ക്കല| VISHNU N L| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (18:02 IST)
വര്‍ക്കലയ്ക്കടുത്ത് നടയറയിലെ വീട്ടില്‍ കടന്ന് മോഷ്ടാക്കള്‍ ആറു പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. നടയറ ആന്‍സില്‍ വില്ലയില്‍ അന്‍സാറിന്റെ വീടാട്ടിലാണ് കവര്‍ച്ച നടത്തിയത്.

വീടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ബഡ്‌റൂമിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് ആറുപവന്റെ ആഭരണങ്ങളും, രണ്ട് ടാബും, ഒരു മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. വീട്ടുടമയും കുടുംബവും ഉമയല്ലൂരിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഈ സമയമാണ് കവര്‍ച്ച നടന്നത്.

ബന്ധുവീട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് വീട്ടുകാര്‍ അറിയുന്നത്. അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :