20 ഭാര്യമാര്‍, എഴ് മക്കള്‍, മോഷണം, കൊലപാതകം; ആട് ഒരു ഭീകര സംഭവമാണ്

VISHNU N L| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (13:51 IST)
കോടമ്പാക്കത്ത് സിനിമാ മോഹങ്ങളുമായി എത്തിയ സുന്ദരി മുതൽ കെട്ടുപ്രായം കഴിഞ്ഞ സെയിൽസ് ഗേൾ വരെ 20 സ്ത്രീകളാണ് ആട് ആന്റണി എന്ന കല്യാണ രാമന്റെ മോഹവലയില്‍ കുടുങ്ങി ജീവിതം നഷ്ടപ്പെടുത്തിയത്. പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പൊലീസുകാരെ വെട്ടിച്ച് മുങ്ങിയ അന്വേഷണ ഉദ്യോഗസ്ഥര്‍ തുമ്പുകള്‍ക്ക് പിന്നാലെ പഞ്ഞ് നടന്നപ്പോള്‍ മുക്ക്ത്ത് വിരല്‍ വച്ച് പോയത് ഒളിവുകാലത്ത് ആന്റണി മോഷ്ടിച്ച മുതലുകളുടെ ശേഖര്‍മോര്‍ത്തല്ല. പകരം ചെല്ലുന്നിടത്തെല്ലാം ഭാര്യമാരെ ഉണ്ടാക്കുന്ന ആന്റണിയുടെ കഴിവ് കണ്ടിട്ടാണ്.

ആന്റണിക്കു കവർച്ച ഹരമാണെങ്കിൽ സ്‌ത്രീ എക്കാലത്തെയും ദൗർബല്യമാണ്. സ്‌ത്രീകളെ വലയിൽ വീഴ്‌ത്താൻ ബിസിനസുകാരനായും കംപ്യൂട്ടർ പ്രഫഷണലായും തരം പോലെ വേഷമിട്ട ആന്റണിയുടെ ഇതുവരെയുള്ള ഭാര്യാശേഖരം പൊല്‍ഈസിന്റെ കണക്കനുസരിച്ച് 20പേര്‍ വരും. ഇനിയും ആരെങ്കിലുമുണ്ടോ എന്ന് ചോദ്യം ചെയ്യലില്‍ കൂടിയെ വെളിപ്പെടു. ജാതിയും മതവും മാറ്റി ചെല്ലുന്നിടത്തൊക്കെ ഭാര്യമാരെ ഉണ്ടാക്കുന്നതില്‍ വിരുതനായ ആന്റണിയുടെ ഒളിവ് കേന്ദ്രങ്ങളിലെല്ലാം തന്നെ പെണ്‍ സാന്നിധ്യം ഉണ്ടായിരുന്നു. കേരളത്തിലും ചെന്നൈയിലും മുംബൈയിലും വിശാഖപട്ടണത്തുമൊക്ക ഒളിത്താവളങ്ങളിൽ ഭാര്യമാർ കൂടെയുണ്ടായിരുന്നു.

ഒളിവ് കാലത്തും ആന്റണി മോഷണം കിറുകൃത്യമായി നടത്തിയിരുന്നു. എന്നാല്‍ മോഷണങ്ങളില്‍ അധികവും താന്‍ പറ്റിച്ചു ഭാര്യമാരാക്കിയ സ്ത്രീകള്‍ക്ക് സമാനം നല്‍കാനായിരുന്നു എന്ന് മാത്രം. വിവാഹ പരസ്യങ്ങളിലെ പുനർവിവാഹ കോളത്തിലാണ് ആട് ആന്റണി കല്യാണരാമനായി സ്‌ഥിരം പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ടു മൊബൈൽ ഫോൺ നമ്പരുകൾ ഇതോടൊപ്പം നൽകും. അടുത്ത പരസ്യത്തിൽ പുതിയ നമ്പർ സ്‌ഥാനം പിടിക്കും.

ആന്റണിയുടെ നമ്പരുകൾ ഇവിടെയും തീരുന്നില്ല. 2009 ജൂൺ ഏഴിനു നൽകിയ പുനർവിവാഹ പരസ്യത്തിൽ കണ്ണമ്മൂല സ്വദേശി രാജേഷ് എന്ന ഹൈന്ദവ യുവാവായി മാറിയ ആന്റണി 2010 മേയ് ഒന്നിലെ പരസ്യത്തിൽ പെന്തക്കോസ്‌ത് വിശ്വാസിയായി അവതരിച്ചു. മുംബൈയിൽ സ്‌ഥിര താമസമാക്കിയ ബിസിനസുകാരനായ മലയാളി, ചെന്നൈയിൽ കംപ്യൂട്ടർ എൻജിനീയർ തുടങ്ങിയ പ്രലോഭനങ്ങൾ ഇനിയുമുണ്ട്. പരസ്യത്തിൽ പേരും സമുദായവും തൊഴിലുമൊക്കെ മാറിയാലും മാറാത്ത ഒന്നുണ്ട്: പ്രായം. അത് സ്‌ഥിരമായി 43 തന്നെ

തൃശൂർ കൊരട്ടി സ്വദേശിനി സോജയാണ് ഇയാളുടെ ‘ഔദ്യോഗിക’ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടായെങ്കിലും ആന്റണിയുടെ സ്വഭാവ മഹിമ മനസിലാക്കി സോജ ബന്ധം വേര്‍പെടുത്തി. ആന്റണിയുടെ മക്കൾ അമ്മയ്‌ക്കൊപ്പം കഴിയുന്നു. മക്കളെ തേടി ആന്റണി പിന്നീടൊരിക്കലും ആ വഴി ചെന്നിട്ടില്ല. കോടമ്പാക്കത്ത് എത്തിയ പാലക്കാട് മലമ്പുഴ സ്വദേശിനി മായ എന്ന ബിന്ദു ആയിരുന്നു ആട് ആന്റണിയുടെ രണ്ടാമത്തെ ഇര. ബിന്ദു ആറു മാസം ഗർഭിണിയായിരിക്കെ ആന്റണി കൊല്ലം പൊലീസിന്റെ പിടിയിലായി.

പിന്നീട് കൊല്ലം കാവനാട് സ്വദേശിനി ഗിരിജ, പെരുമ്പാവൂർ സ്വദേശിനികളായ സൂസനും മകൾ ശ്രീകലയും, തിരുവല്ലക്കാരി കൊച്ചുമോൾ, പാലാ കിടങ്ങൂർ സ്വദേശിനി സോജ, വയനാട്ട് കാരി ഷൈല, ചേര്‍പ്പ് സ്വദേശിനി സ്മിത, പ്രക്കാനം സ്വദേശിനി എയ്ഞ്ചല്‍ മേരി, കോഴിക്കോട്ടെ വിജി, കുഴിത്തുറ സുദേശിനി കുമാരി തുടങ്ങിയ ഭാര്യമാരുടെ പട്ടികകള്‍ വളരെ നീണ്ടതാണ്. ഇവരില്ലീല്ലാവരിലുമായി ആണും പെണ്ണുമായി ഏഴോളം മക്കളെ ഇതുവരെ പൊലീസ് തലയെണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്.

സൂസമ്മ, സൂസി എന്നീ പേരുകളിലും അറിയപ്പെടുന്ന സൂസൻ (53) ആണ് ആന്റണിയുടെ ഭാര്യമാരിൽ വമ്പത്തി. ഇയാളുടെ വിശ്വാസം പിടിച്ചുപറ്റാൻ കഴിഞ്ഞ സൂസൻ ഒരു തരത്തിൽ ആന്റണിയുടെ പഴ്‌സനൽ അസിസ്‌റ്റന്റ് കൂടിയാണ്. ആന്റണിയുടെ തട്ടിപ്പുകളിലും കവർച്ചകളിലും സൂസനുള്ള പങ്ക് അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്.
പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോഴും സന്തതസഹചാരി സൂസനെ ഒപ്പം കൂട്ടിയിരുന്നു. പകരമായി സ്വർണവും പണവും ആഡംബര ജീവിതവും സൂസനു ലഭിച്ചു. വൈകാതെ സ്വന്തം മകളുടെ ജീവിതം വെള്ളിത്തളികയിൽ ആന്റണിക്കു സമർപ്പിക്കാനും അവർ മടിച്ചില്ല.

ഒരു വീട്ടിൽ ഒരേ സമയം ഒരാളുടെ ഭാര്യയായി അമ്മയും മകളും കഴിഞ്ഞതിനെപ്പറ്റി ശ്രീകല പൊലീസിനു വിശദമായ മൊഴി നൽകിയപ്പോള്‍ വെള്ളം കുടിച്ചുപോയത് അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു. പിതാവ് കണ്ണനൊപ്പം കഴിഞ്ഞിരുന്ന ശ്രീകലയെ (26) വിവാഹത്തിനു പ്രേരിപ്പിച്ച് ഒപ്പം കൊണ്ടുവന്നു. ആന്റണിയുമായുള്ള വിവാഹത്തെ എതിർത്ത പിതാവുമായി ശ്രീകല വഴക്കിട്ട് അമ്മയ്‌ക്കൊപ്പം പോവുകയായിരുന്നു. 2011ലായിരുന്നു വിവാഹം. ചെന്നൈയിലും തിരുവനന്തപുരത്തും ആന്റണിക്കും സൂസനുമൊപ്പം താമസിച്ച ശ്രീകല അമ്മയുടെയും ഭർത്താവിന്റെയും വഴിവിട്ട ജീവിതത്തെ എതിർക്കാൻ ശ്രമിക്കാതെ അതിൽ പങ്കാളിയാകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :