വൈദികൻ എന്ന വ്യാജേന വീട്ടിൽ എത്തി പ്രാർത്ഥിച്ച ശേഷം മാല പിടിച്ചു പറിച്ചു :കാഞ്ഞിരംകുളം സ്വദേശി പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 3 നവം‌ബര്‍ 2024 (14:54 IST)
തിരുവനന്തപുരം: വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രാർത്ഥിച്ച ശേഷം വയോധികയുടെ മാല കവർന്ന ആൾ പിടിയിലായി. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ആണ് പിടിയിലായത്. ഷിബു സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറഞ്ഞത്. പിടിയിലായ പ്രതി സ്റ്റേഷനില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു.

പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലത്ത് കഴിഞ്ഞ ദിവസമായിരുന്നു വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രതി കവർച്ച നടത്തിയത്. മറ്റൊരു കേസിൽ ജയിലിലായിരുന്ന ഇയാൾ ഒക്ടോബർ 30ന് ജയിൽ മോചിതനായതിന് തൊട്ടു പിന്നാലെയാണ് വീണ്ടും കവർച്ച നടത്തിയത്.

ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് കവർച്ചയ്ക്ക് ഇരയായത്. വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ടെന്നും അത് ലഭ്യമാകാൻ ആയിരം രൂപ നൽകണമെന്നും അറിയിച്ചു. പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :