കന്യാകുമാരി : ബ്യൂട്ടി പാര്‍ലറില്‍ ഫുള്‍ ഒഫിഷ്യല്‍ ഡ്രെസ്സില്‍ വന്ന വനിതാ എസ്.ഐ ഫേഷ്യല്‍ ചെയ്ത ശേഷം പണം നല്‍കാതെ മുങ്ങിയെങ്കിലും ഒടുവില്‍ ഒറിജിനില്‍ എസ്.ഐ യുടെ പിടിയിലായി. നാഗര്‍കോവില്‍ വടശേരിയിലെ ബ്യൂട്ടിപാര്‍ലറില്‍ എത്തി പണം നല്‍കാതെ മുങ്ങിയ തേനി ജില്ലയിലെ പെരിയകുളം സ്വദേശിനി അബിപ്രഭ എന്ന 34 കാരിയാണ് വടശേരി പോലീസ് പിടിയിലായത്.
കഴിഞ്ഞ 28 നാണ് എസ്.ഐ വേഷത്തില്‍ ആര്‍ക്കും സംശയമില്ലാത്ത തരത്തിലാണ് ഇവര്‍ പാര്‍വതീപുരം ശിങ്കാരത്തോപ്പ് സ്വദേശി വെങ്കിടേശിന്റെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത്. ഫേഷ്യല്‍ കഴിഞ്ഞു പണം ചോദിച്ചപ്പോള്‍ വടശേരി എസ്.ഐ ആണ് താനെന്നും പണം പിന്നീട്ടു തരാമെന്നും പറഞ്ഞിട്ടു പോയി. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും ഫേഷ്യല്‍ ചെയ്യാന്‍ എത്തിയപ്പോള്‍ സംശയം തോന്നി നെങ്കിടേശ് വടശേരി പോലീസില്‍
വിവരമറിയിച്ചു. പോലീസ് എത്തി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പോലീസുകാരി അല്ലെന്നും 66 കാരനെ വിവാഹം കഴിച്ചെങ്കിലും പിന്നീട്ടു പിരിഞ്ഞെന്നും പിന്നീട് ചെന്നൈയിലേക്കു പോയ ഇവര്‍ ശിവ എന്നയാളുമായി പരിചയപ്പെടുകയും ചെയ്തു എന്നും അറിഞ്ഞു.
എന്നാല്‍ താന്‍ ഒരു പോലീസുകാരിയെ വിവാഹം കഴിക്കണമെന്നാണ് തന്റെ മാതാപിതാക്കളുടെ ആഗ്രഹമെന്നും ശിവ അബിപ്രഭയോട് പറഞ്ഞിരുന്നതായും അതാണ് ഇത്തരത്തില്‍ എസ്.ഐ വേഷത്തില്‍ കറങ്ങുന്നതെന്നും അബി പ്രഭ പോലീസിനോടു പറഞ്ഞു. വനിതാ എസ്.ഐയുടെ വേഷം ധരിച്ച ചിത്രങ്ങള്‍ ശിവയുടെ മാതാപിതാക്കള്‍ക്ക് അയച്ചതായും പോലീസ് കണ്ടെത്തി. തുടര്‍ന്ന് വടശേരി പോലീസ് ഇവര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനു കേസെടുത്തു.