വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

V Muraleedharan, BJP, Lok Sabha Election 2024, BJP and Muraleedharan, Kerala News, Webdunia Malayalam
V Muraleedharan
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 നവം‌ബര്‍ 2024 (19:51 IST)
കൊച്ചി മുനമ്പത്തെ അറൂനൂറൂലധികം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നീതി കിട്ടാന്‍ എല്‍ഡിഎഫോ യുഡിഎഫോ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് വി.മുരളീധരന്‍. മുനമ്പം നിവാസികള്‍ക്ക് ഒപ്പമെന്ന് പറയുന്ന സിപിഎമ്മും കോണ്‍ഗ്രസും വഖഫ് ആക്ടില്‍
തൊടരുതെന്ന് പ്രമേയം പാസാക്കി. ഒരു ജനത പൈതൃക സ്വത്തവകാശം സ്ഥാപിച്ചു കിട്ടുന്നതിനായി നടത്തുന്ന സമരത്തെ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ അവഗണിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി. ഡി. സതീശന്‍ എറണാകുളത്ത് സമരക്കാര്‍ക്ക് ഒപ്പവും കോഴിക്കോട് സമസ്തക്ക് ഒപ്പവുമാണ്.
നവംബര്‍ 5 ന് സമസ്തയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ എന്നും വി.മുരളീധരന്‍ ചോദിച്ചു. ഇന്‍ഡി സഖ്യം ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായി വഖഫ് ബോര്‍ഡ് വിഷയത്തെ വക്രീകരിക്കുകയാണ്. അയോധ്യ ക്ഷേത്ര ട്രസ്റ്റുമായോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായോ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താരതമ്യമില്ല.

ഹിന്ദു ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ദേവസ്വം ബോര്‍ഡുകളും ട്രസ്റ്റുകളും കൈകാര്യം ചെയ്യുന്നത്. മറ്റാരുടെയെങ്കിലും ഭൂമിയോ സ്വത്തുവകകളോ നിയമവിരുദ്ധമായി കയ്യേറാന്‍ ഇവയ്ക്ക്
കഴിയില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. വഖഫ് ട്രൈബ്യൂണലുകള്‍ക്ക് നീതിന്യായ കോടതികള്‍ക്ക് ഉള്ളതിനേക്കാള്‍ അധികാരം നല്‍കിയത്‌കോണ്‍ഗ്രസാണ്. ഇന്ന് സൈന്യവും ഇന്ത്യന്‍ റെയില്‍വെയും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമയാണ് വഖഫ് ബോര്‍ഡ്. രാജ്യത്തെ ഭരണഘടനയല്ല മറിച്ച് ശരിയത് നിയമമാണ് വഖഫ് ഭൂമി പ്രശ്‌നത്തില്‍ ബാധകമാവുക എന്നത് ദൗര്‍ഭാഗ്യകരമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക ശക്തികളെന്ന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക ശക്തികളെന്ന് എം വി ഗോവിന്ദന്‍; ആശാവര്‍ക്കര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നാണ് പികെ ശ്രീമതി
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജകശക്തികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം ...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും ...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും നേടാതെ ബിജെപി
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 28 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 ...

Bank Holiday: നാളെ ബാങ്ക് അവധി

Bank Holiday: നാളെ ബാങ്ക് അവധി
സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ ...

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ ...

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 ...

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍
മഹാ കുംഭമേള നാളെ സമാപിക്കും. അവസാനിക്കുന്നത് ശിവരാത്രി ദിവസത്തെ സ്‌നാനത്തോടെയാണ്. ഇതുവരെ ...