കെസിഎയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി; ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

സുപ്രിംകോടതിയുടെ ഇടപെടല്‍; ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

 TC mathew , KCA president , Supremcourt , BCCI , team india , കെസിഎ , ടിസി മാത്യു , ബി സി സി ഐ , കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ , ലോധകമ്മിറ്റി റിപ്പോര്‍ട്ട്
കൊച്ചി/ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 2 ജനുവരി 2017 (17:36 IST)
ബിസിസിഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കിയതിന് പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷനിലും വന്‍ അഴിച്ചുപണി. സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് കെസിഎയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്ക് കളമൊരുങ്ങിയത്.

ടിസി മാത്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ 3 വൈസ് പ്രസിഡന്റുമാരും സെക്രട്ടറിയും രാജിവച്ചു. ബി വിനോദ് പുതിയ പ്രസിഡന്റാകും. ജയേഷ് ജോര്‍ജാണ് പുതിയ സെക്രട്ടറി. ലോധകമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഴിച്ചുപണി.

നേരത്തെ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കിയിരുന്നു. സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ബി സി സി ഐ അധ്യക്ഷൻ സ്ഥാനത്ത് നിന്നും അനുരാഗിനെ മാറ്റിയത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാകൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :