സുപ്രിംകോടതി വിധി എങ്ങോട്ട്; കഷ്ടതയനുഭവിക്കുന്ന ജനമോ പ്രഖ്യാപനം നടത്തിയ മോദിയോ? ആരാണ് ശരി?

നോട്ട് അസാധുവാക്കൽ; നടപടിയെക്കെതിരെ നൽകിയ പൊതുതാൽപ്പര്യ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

aparna shaji| Last Updated: വെള്ളി, 9 ഡിസം‌ബര്‍ 2016 (08:49 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപന നടപടിയ്ക്കെതിരെ നൽകിയ പൊതുതാൽപ്പര്യ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇടപാടുകൾ നടത്തുന്ന കാര്യത്തിൽ നിന്നും സഹകരണ ബാങ്കിനെ ഒഴിവാക്കിയ സംഭവത്തിനെതിരായി കേരളം, തമിഴ്നാട്, മഹാരാഷ്ട്ര
എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഹകരണ ബാങ്കുകൾ നൽകിയ ഹർജികളും കോടതി ഇന്നു പരിഗണിക്കും.

നോട്ട് അസാധുവാക്കലിനെ തുടർന്ന് രാജ്യത്തെ ജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിശോധിക്കാൻ കോടതി നിശ്ചയിച്ചിരുന്നു. അതോടൊപ്പം റിസർവ് ബാങ്ക് വിജ്ഞാപനത്തിന്റെ ഭരണഘടനാസാധുതയും പരിശോധിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നിരവധി ഹർജികളാണുള്ളത്. ഹർജികൾ എല്ലാം സുപ്രിംകോടതിയിലേക്കോ ഡൽഹി ഹൈക്കോടതിയിലേക്കോ മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും.

നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടന്നിട്ട് ഒരു മാസം പൂർത്തിയായിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടിന് മാത്രം യാതോരു കുറവുമില്ല. രാജ്യത്തെ നിരവധി എ ടി എമ്മുകളിലും പണമില്ല. ഇത് ജനങ്ങളെ വീണ്ടും വലച്ചിരിക്കുകയാണ്. ഉള്ളത് 2000ന്റെ പുതിയ നോട്ടുകൾ മാത്രം. ഇത് ചില്ലറായാക്കാൻ പോലും ആർക്കും കഴിയുന്നില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :