സഹകരണ ബാങ്കുകളിലെ പ്രശ്‌നം ഗുരുതരം, ജനങ്ങൾ ബുദ്ധിമുട്ടുന്നുവെന്ന് സുപ്രീംകോടതി - തിങ്കളാഴ്‌ച കേസ് വീണ്ടും പരിഗണിക്കും

സഹകരണ മേഖലയിലെ പ്രതിസന്ധി ഗുരുതരം, പരിഹരിക്കണം: സുപ്രീംകോടതി

  demonetization , supremcourt , BJP , narendra modi , Bank and Atm , ടി എസ് താക്കൂർ , സുപ്രീംകോടതി , ഹര്‍ജി , നോട്ട് നിരോധനം
ന്യൂഡൽഹി| jibin| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2016 (15:00 IST)
നോട്ട് നിരോധനത്തെ തുടർന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

നോട്ട് നിരോധനത്തെ തുടർന്ന് സഹകര മേഖലയിലുണ്ടായ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിലെ 14 ജില്ലാ ബാങ്കുകളും തമിഴ്നാട്ടിൽ നിന്നുള്ള ബാങ്കുകളും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സഹകരണ മേഖലയിലെ പ്രശ്നം അടിക്കടി രൂക്ഷമാവുന്നതായാണ് മനസിലാക്കുന്നത്. ജനങ്ങൾ ബുദ്ധിമുട്ടുകയാണ്, ഇത് പരിഹരിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണം. പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

നോട്ടു നിരോധനം കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമായതിനാൽ അതിൽ ഇടപെടുന്നില്ല. എന്നാൽ, ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടേ തീരുവെന്നും കോടതി പറ‌ഞ്ഞു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :