ന്യൂഡൽഹി|
aparna shaji|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (12:45 IST)
കേരളത്തിന്റെ ആവശ്യങ്ങൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തുമെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപി എം പിയുടെ ശബ്ദം ആദ്യമായി രാജ്യസഭയിൽ മുഴങ്ങി. വിവരസാങ്കേതിക വിദ്യ സ്ഥിര സമിതി ചെയര്‍മാനായ ബി ജെ പി എം.പി മേഘ്രാജ് ജെയിന്‍ ആണ് സുരേഷ് ഗോപിക്ക് സംസാരിക്കാൻ അവസരം നൽകിയത്. സ്ഥിരസമിതി ചെയര്‍മാനെ റിപ്പോര്‍ട്ട് വെക്കാന്‍ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ക്ഷണിച്ചപ്പോള്‍ സമിതിയംഗമായ സുരേഷ് ഗോപി റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
ഏതായാലും മേഘ്രാജ് ജെയിന്റെ ആഗ്രഹം നടന്നു. അങ്ങനെ കേരളത്തിലെ ആക്ഷൻ ഹീറോയുടെ ശബ്ദം രാജ്യസഭയിൽ മുഴങ്ങി. സ്ഥിരസമിതിയുടെ റിപ്പോർട്ട് സഭയി വെക്കുന്നുവെന്ന് പറഞ്ഞായിരുന്നു എം പിയുടെ തുടക്കം. സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ താന്‍ കണ്ടിട്ടുണ്ട്. ആദ്യമായാണ് പാര്‍ലമെന്‍റില്‍ ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് കാണുന്നതെന്നും പറഞ്ഞ് കുര്യന്‍ മലയാള സിനിമാതാരത്തിന് ആശംസകളും നേര്‍ന്നു. അതുകേട്ട്
മറ്റംഗങ്ങളും താരത്തെ ഡെസ്ക്കിലടിച്ചു പ്രോത്സാഹിപ്പിച്ചു.