ക്രിക്കറ്റ് നായകന്റെ കഥ പറഞ്ഞ് ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി; ട്രെയിലര്‍

ധോണിയുടെ കഥ പറഞ്ഞ് ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി

aparna shaji| Last Updated: വെള്ളി, 12 ഓഗസ്റ്റ് 2016 (14:59 IST)
കായിക രംഗത്തെ താരങ്ങളുടെ ജീവിതം നിരവധി തവണ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. അതിൽ പലതും സൂപ്പർഹിറ്റുകളുമായിരുന്നു. പ്രിയങ്കാ ചോപ്ര നായികയായ മേരികോം, ഫര്‍ഹാന്‍ അക്തറിന്റെ ഭാഗ് മില്‍ഖാ ഭാഗ് എന്നിവ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരെണ്ണം കൂടി. ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ കഥ പറയുന്ന ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി. ചിത്രത്തിന്റെ പുറത്തിറങ്ങിയിരിക്കുകയാണ്.

ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയാണിത്. ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതാണ് ധോണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 30-ന്‍ ചിത്രം തീയറ്ററുകളില്‍ എത്തും. രണ്ടു കോടി ജനങ്ങളാണ് ട്രെയിലർ ഇതിനോടകം കണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :