ഷാരൂഖ് ഖാനെ യു എസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു; നിരാശയുണ്ടെന്ന് ഷാരൂഖ്

ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളത്തിൽ തടഞ്ഞു

ലോസാഞ്ചലസ്| aparna shaji| Last Updated: വെള്ളി, 12 ഓഗസ്റ്റ് 2016 (08:01 IST)
ബോളിവുഡ് താരം ഷാരൂഖ് ഖാനെ യു സ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. യു എസിലെ ലോസാഞ്ചലസ് വിമാനത്താവളത്തിലാണ് സുരക്ഷയുടെ ഭാഗമായി താരത്തെ തടഞ്ഞുവെച്ചത്. എമിഗ്രേഷൻ വിഭാഗം ജീവനക്കാരാണ് താരത്തിന്‍റെ യാത്ര തടഞ്ഞത്. സംഭവം ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതിൽ നിരാശയുണ്ടെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി. ഇതാദ്യമായിട്ടല്ല താരത്തെ യു എസ് വിമാനത്താവളത്തിൽ തടഞ്ഞുവെക്കുന്നത്. അന്നും സംഭവം പ്രതിഷേധത്തിനും വാർത്തകൾക്കും വഴിവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :