കടല്‍ക്കൊല കേസ്: നാവികരെ രക്ഷിക്കാന്‍ ഇറ്റലി അമേരിക്കയുടെ സഹായം തേടി

ന്യൂഡല്‍ഹി| Last Modified വെള്ളി, 18 ജൂലൈ 2014 (11:55 IST)
കടല്‍‌ക്കൊല കേസില്‍ ഇന്ത്യന്‍ നിയമനടപടികളില്‍ കുടുങ്ങിയ നാവികരെ രക്ഷപ്പെടുത്താന്‍ ഇറ്റലി അമേരിക്കയുടെ സഹായം തേടി. ഇറ്റാലിയന്‍ പ്രതിരോധമന്ത്രി റോബര്‍ട്ടാ പിനോറ്റി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിലെ ചക്ക്‌ ഹഗലുമായി വാഷിംഗ്‌ടണില്‍വെച്ച് സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അറിയിച്ചു.

എന്നാല്‍ ഇറ്റാലിയന്‍ നാവികര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ലോകത്തുടനീളമുള്ള വിവിധ രാജ്യങ്ങളിലെ ആന്റി പൈറസി മിഷനെ ബാധിക്കുന്നതാണെന്ന്‌ ഹഗാല്‍ പറഞ്ഞിരുന്നു. ഹഗല്‍ അടുത്തമാസം ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നുണ്ട്‌. എന്നാല്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു‌.

ഈ വിഷയം ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫെഡറിക്കാ മോഗേറിനി സുഷമാ സ്വരാജുമായി ചര്‍ച്ച ചെയ്‌തിരുന്നു. 2012 ഫെബ്രുവരിയിലാണ് രണ്ട് മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വധിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :