ന്യൂഡൽഹി|
Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (17:20 IST)
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ആശ്വാസകരമായ നിര്‍ദേശവുമായി സുപ്രീംകോടതി.
ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. സുപ്രീം കോടതി കേസ് വ്യാഴാഴ്‌ചവരെ നീട്ടി.
തനിക്ക് 74 വയസുണ്ടെന്നും ഇക്കാരണത്താല്‍ സംരക്ഷണം നല്‍കണമെന്നും വീട്ടുതടങ്കല്‍ പരിഗണിക്കണമെന്നുമായിരുന്നു ചിദംബരത്തിന്റെ ആവശ്യം. എന്നാല്‍, വീട്ടുതടങ്കൽ ആവശ്യം കോടതി തള്ളിയെങ്കിലും ജുഡീഷൽ കസ്റ്റഡിയിൽ ഇളവ് അനുവദിക്കുകയായിരുന്നു.
ഒരു വ്യക്തിയെ ഇങ്ങനെ അപമാനിക്കാനാകില്ലെന്നും ചിദംബരത്തെ തിഹാർ ജയിലിൽ അയക്കാനാകില്ലെന്നും അദ്ദേഹത്തിന്റെ അബിഭാഷകനായ കബിൽ സിബൽ പറഞ്ഞു. കഴിഞ്ഞ മാസം 21 രാത്രിയാണ് ചിദംബരം അറസ്റ്റിലായത്. ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെ സ്യൂട്ട് റൂമിലാണ് ചിദംബരത്തെ താമസിപ്പിച്ചിരിക്കുന്നത്.