സുപ്രീംകോടതിയിലും തിരിച്ചടി; ഹർജി പരിഗണിക്കാതെ ജസ്റ്റിസ് രമണ; ചിദംബരത്തിന് ലുക്കൗട്ട് നോട്ടീസ്; രാജ്യം വിടരുതെന്ന് നിർദേശം

അതേസമയം,ചിദംബരം ഒളിവിലാണെന്നാണ് സൂചന.

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (11:46 IST)
ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. അതേസമയം,ചിദംബരം ഒളിവിലാണെന്നാണ് സൂചന. ഡൽഹിയിലെ ജോർബാഗിലുള്ള വീട്ടിൽ ചിദംബരമില്ല. പതിനേഴ് മണിക്കൂറായി ചിംദബരം ഒളിവിലാണ്. ചിദംബരത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജിയുമായി അഭിഭാഷകൻ സൽമാർ ഖുർഷിദ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിച്ചിരുന്നു.നിലവിൽ അയോധ്യ കേസ് പരിഗണിക്കുകയാണ് ചീഫ് ജസ്റ്റിസ്.

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജൻസികൾ ശക്തമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നതിനായി മൂന്നു തവണയാണ് അന്വേഷണ സംഘം ചിദംബരത്തിന്റെ വീട്ടിൽ എത്തിയത്. മുൻകൂർ ജാമ്യഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കാത്തിരിക്കണമെന്നാണ് അഭിഭാഷകൻ ഖുർഷിദ് സംഘത്തെ അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :