അറസ്‌റ്റ് ഭയന്ന് എഡിജിപി; മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍ - പ്രതികരിക്കാതെ ഗവാസ്‌കര്‍!

തിരുവനന്തപുരം, ചൊവ്വ, 10 ജൂലൈ 2018 (11:45 IST)

 sudesh kumar , gavaskar , police , highcourt , ഹൈക്കോടതി , സുദേഷ് കുമാര്‍ , സ്‌നിഗ്‌ധ , എഡിജിപി , ഗവാസ്‌കര്‍
അനുബന്ധ വാര്‍ത്തകള്‍

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നിരിക്കെ പുതിയ തന്ത്രവുമായി എഡിജിപി സുദേഷ് കുമാര്‍.

ഗവാസ്‌കറോട് മാപ്പ് പറയാമെന്ന നിലപാടിലാണ് എഡിജിപിയും മകള്‍ സ്‌നിഗ്‌ധയും എത്തിയിരിക്കുന്നത്. ഇക്കാര്യം സുദേഷ് കുമാര്‍ ഗവാസ്‌കറുടെ അഭിഭാഷകനെ അറിയിച്ചു. എന്നാന്‍, അനുകൂലമായ മറുപടി നല്‍കാന്‍ ഗവാസ്‌കര്‍ തയ്യാറായിട്ടില്ല.

അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവ് ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മാപ്പ് എന്ന ഫോര്‍മുലയിലേക്ക് എ ഡി ജി പിയും മകളും എത്തിയത്.

അറസ്‌റ്റ് തടയാന്‍ കഴിയില്ലെന്നും ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്നുമുള്ള സ്നിഗ്ധയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. അതേസമയം, സ്‌നിഗ്‌ധ മര്‍ദ്ദിച്ചുവെന്നാണ് ഗവാസ്‌കര്‍ പരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.
 
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കറിന്റെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ': സലഫി പ്രഭാഷകന്റെ പ്രഭാഷണത്തിന് മറുപടിയുമായി ഗായിക

സംഗീതം മനുഷ്യനെ നശിപ്പിക്കുന്നതാണെന്ന സലഫി പ്രഭാഷകന്റെ പ്രഭാഷണത്തിന് മറുപടിയുമായി ഗായിക ...

news

പ്രണയലേഖനം കൈമാറാന്‍ മടിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് കത്തിച്ചു

പ്രണയലേഖനം കൈമാറാന്‍ മടിച്ച പെണ്‍കുട്ടിയുടെ സുഹൃത്തിനെ 15കാരന്‍ പെട്രോളൊഴിച്ച് ...

news

സംവിധായകനെ ഗെറ്റൌട്ടടിച്ചു; നിഷ ഉപ്പും മുളകിലേക്ക് - പ്രതികരണവുമായി നിഷയും ചാനലും

മാനസികമായി പീഡിപ്പിക്കുകയും അപമര്യാദയായി പെരുമാറിയുമെന്ന നായിക നിഷ സാരംഗിന്റെ പരാതിയെ ...

news

‘വിശക്കുന്നു, പന്നിയിറച്ചിയും ചോറും വേണം’; മരണ ഗുഹയില്‍ നിന്നും പുറത്തെത്തിയ കുട്ടികളുടെ ആവശ്യത്തിനു മുന്നില്‍ പകച്ച് ഡോക്‍ടര്‍മാര്‍

ലോകം കാത്തിരുന്ന വാര്‍ത്തകളാണ് തായ്‌ലന്‍ഡില്‍ നിന്നും പുറത്തുവരുന്നത്. താം ലുവാങ് ഗുഹയിൽ ...

Widgets Magazine