ലോകം കാത്തിരുന്ന വാര്‍ത്തകള്‍ പുറത്തേക്ക്; മരണ ഗുഹ കടന്ന് എട്ടാമനും - രക്ഷാപ്രവര്‍ത്തനം തകൃതിയില്‍

ബാങ്കോക്ക്, തിങ്കള്‍, 9 ജൂലൈ 2018 (18:20 IST)

  thai cave , boys , police , hospital , താം ലുവാങ് ഗുഹ , ആശുപത്രി , മരണ ഗുഹ , പരിശീലകന്‍

ലോകം കാത്തിരുന്ന വാര്‍ത്തകള്‍ പുറത്തേക്ക്. താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളിൽ എട്ടാമനെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഇനി നല് കുട്ടികളും പരിശീലകനുമാണ് ഗുഹയ്ക്കുള്ളിൽ അവശേഷിക്കുന്നത്.

പുറത്തെത്തിച്ച കുട്ടിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയെ ഹെലികോപ്ടറില്‍ ചിയാങ് റായിയിലേ ആശുപത്രിയിലേക്കു മാറ്റിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുഹയ്‌ക്കുള്ളിലുള്ള കുട്ടികളെയും പരിശീലകനെയും ചേംബർ-3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായും വിവരമുണ്ട്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ മാത്രമാണ് ഗുഹാമുഖത്തേക്കുള്ളത്. ഇന്നലെ നാല് കുട്ടികളെ പുറത്തെത്തിച്ചിരുന്നു.

കനത്ത മഴയെ അവഗണിച്ച് ബാക്കിയുള്ള ഏഴ് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മഴവെള്ളം ഗുഹയ്ക്കു പുറത്തേക്കു പമ്പു ചെയ്തു കളയുന്നത് തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തെ മഴ ബാധിക്കാതിരിക്കാന്‍ കനത്ത മുന്‍കരുതലുകളെടുത്തിട്ടുള്ളതെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതലയുള്ള നരോങ് സാക്ക് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാകില്ല; ചേലാകർമ്മം വിലക്കണമെന്ന് സുപ്രീം കോടതി

ചേലാകർമ്മം വിലക്കണമെന്ന് സുപ്രിം കോടതി. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ ...

news

ബിജെപി എം എൽ എയെ വധിച്ച ഗുണ്ടാ നേതാവ് ജെയിലിനുള്ളിൽ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു

ബിജെപെ എം എൽ എയെ വധിച്ച കേസിലെ പ്രതിയായ ഗുണ്ടാ തലവൻ ഉത്തർപ്രദേശിലെ ബാഗ്പത് ജെയിലിൽ ...

news

നിർഭയ കേസ്: നാലു പ്രതികള്‍ക്കും തൂക്കുകയര്‍ തന്നെ - ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ...

news

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ള ...

Widgets Magazine