ആലപ്പുഴയിൽ നിന്നും കാണാതായ 19 കാരനേയും 15 കാരിയേയും കണ്ടെത്തി; പൊലീസ് കണ്ടെത്തുന്നതിനു മുൻപേ ഇവർ വിഷം കഴിച്ചിരുന്നു, ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും കുഴഞ്ഞു വീണു

Sumeesh| Last Modified തിങ്കള്‍, 9 ജൂലൈ 2018 (18:55 IST)
ആലപ്പുഴയിൽ നിന്നും കാണാതായ ഓച്ചിറ സ്വദേശികളായ 19 കാരനേയും 15 കാരിയേയും പൊലിസ്സ് പിടികൂടി. ചോദ്യം ചെയ്യന്നതിനിടെ കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്തി.

ഈ മാസം നാലാം തീയതിയാണ് ഇരുവരേയും കാണാതാവുന്നത്. തുടർന്ന് ഇവർ നാട്ടിൽ തന്നെ തിരിച്ചെത്തിയതായി വിവരം ലഭിച്ച
പൊലീസ് നടത്തിയ തെരച്ചിലിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ശീതളപാനിയത്തിൽ വിഷം ചേർത്ത് കഴിച്ചതായി ഇവർ പൊലീസിനോട് പറഞ്ഞിരുന്നു.

സംഭവത്തിൽ 19 കാരനായ ആൺകുട്ടി പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുന്നകാര്യം പരിഗണനയിലാണെന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടിയെ കാണാതയതിനെ തുടർന്ന് ഇയാളുടെ പിതാവ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇദ്ദേഹവും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :