തെരുവുനായ ഉന്മൂലന സംഘം നേതാവിന്‌ പാരിതോഷികവുമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി

കൊച്ചി| VISHNU N L| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (18:27 IST)
ഉന്മൂലന സംഘം നേതാവിന്‌ പാരിതോഷികവുമായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി രംഗത്ത്‌. അഞ്ച്‌ ലക്ഷം രൂപ പാരിതോഷികമായി നല്‍കാനാണ്‌ തീരുമാനം.

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ ഉള്‍പ്പെടെ തെരുവുനായയുടെ കടിയേല്‍ക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സാഹചര്യത്തിലാണ്‌ ചിറ്റിലപ്പിള്ളി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌.

തെരുവുനായയുടെ കടിയേറ്റ്‌ കോട്ടയം അയര്‍ക്കുന്നം സ്വദേശിനിയായ വീട്ടമ്മ ചികിത്സയ്‌ക്കിടെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. വിവിധയിടങ്ങളില്‍ പശു ഉള്‍പ്പെടെയുള്ള മൃഗങ്ങളും പേവിഷബാധയെ തുടര്‍ന്ന്‌ മരണത്തിന്‌ കീഴടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :