വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (13:28 IST)
ഈ വർഷത്തെ വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് അവാർഡ്. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് മനുഷ്യന് ഒരു ആമുഖം.

2014ൽ ഈ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 2011ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.

ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്ന ഓര്‍മക്കുറിപ്പുകളുമാണ് മറ്റ് പ്രധാന കൃതികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :