കേരളാതീരത്തേക്ക് ചുഴലിക്കാറ്റടുക്കുന്നു; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം

വ്യാഴം, 17 മെയ് 2018 (16:52 IST)

കൊച്ചി: അറബിക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതായി കേരള ദുരന്ത നിവാരണ അതോറിറ്റി. സാഗർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനെ തുടന്ന് തീരപ്രദേശങ്ങളിലും മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  
 
അടുത്ത 12 മണിക്കുറിനുള്ളിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 
 
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. എഴു മുതൽ പതിനൊന്ന് സെന്റീമീറ്റർ വരെ മഴപെയ്തേക്കും എന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വാക്ക് പാലിച്ച് യെദ്യൂരപ്പ; 56,000 കോടിയുടെ കാർഷിക വായ്പകൾ എഴുതി തള്ളി - ജനങ്ങളെ കൈയിലെടുത്ത് ബിജെപി

മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ കർണാടകയിൽ അധികാരമേറ്റ ബിജെപി സർക്കാർ ...

news

ഹയർസെക്കണ്ടറി വിഭാഗത്തിന് മാത്രമായി ഇനി തലവനില്ല; സ്കൂളുകളിൽ ഏകീകൃത ഭരണം കൊണ്ടുവരാൻ സർക്കാർ

സ്കൂളുകളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിനു മാത്രമായി ഇനി അദ്യാപക തലവന്മാർ ഉണ്ടാകില്ലെന്ന് ...

news

കർണ്ണാടക ഗവർണർ ആർ എസ് എസ്സുകാരനെ പോലെ പ്രവർത്തിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

കർണ്ണാടക ഗവർണ്ണർ ആർ എസ് എസ്സുകാരനെ പോലെ പ്രവർത്തിക്കുകയാണെന്ന് സി പി എം സംസ്ഥാന ...

Widgets Magazine