കർണ്ണാടക ഗവർണർ ആർ എസ് എസ്സുകാരനെ പോലെ പ്രവർത്തിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

Sumeesh| Last Modified വ്യാഴം, 17 മെയ് 2018 (14:44 IST)
കർണ്ണാടക ഗവർണ്ണർ ആർ എസ് എസ്സുകാരനെ പോലെ പ്രവർത്തിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചാക്കിട്ടു പിടിച്ച് ഭൂരിപക്ഷം ഉണ്ടാക്കിക്കോളൂ എന്നാണ് ഗവർണ്ണർ ബി ജെ പിക്ക് നിർദേശം നൽകിയിരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നായനാർ അക്കാദമിയുടെ ഉദ്ഘാടനുവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

ബി ജെ പി ഭരണത്തിൽ കൂട്ടിലടച്ച കിളികളെ പോലെ ആയികഴിഞ്ഞിരിക്കുന്നു ഗവർണർമാർ. കോൺഗ്രസിനും ജേ ഡി എസ്സിനും വ്യക്തമയ ഭൂരിപക്ഷം ഉള്ള സാഹചര്യത്തിൽ ഗവർണർ ഒരിക്കലും bi ജെ പിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാൻ പാടില്ലായിരുന്നു എന്നും കോടിയേരി പറഞ്ഞു. ജനാതിപത്യ കശാപ്പ് എന്നാണ് കർണ്ണാടക ഗവർണറുടെ നടപടിയെ കോടിയേരി വിശേഷിപ്പിച്ചത്.

നിയമ സഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച കർണ്ണാടക ഗവർണ്ണറുടെ നടപടി പുനഃപരിശോധിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഭരണ കക്ഷിയുടെ താല്പര്യങ്ങൾ നടപ്പിലാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണ്ണർ പദവിയെ മാറ്റരുത് എന്നും മുഖ്യ മന്ത്രി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :