തൃശൂര്‍|
Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (15:07 IST)
വടക്കാഞ്ചേരി ദേശമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രണ്ടാനച്ഛന്‍
പീഡിച്ചിച്ചതായി പരാതി. പതിനാറും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഇതില്‍ മൂത്ത പെണ്‍കുട്ടി ഇപ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയാണ്.
ശാരീരിക അസ്വസ്ഥതയുമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതേതുടര്‍ന്ന് കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 38കാരനായ രണ്ടാനച്ഛന്റെ പീഡനവിവരം പുറത്തുവന്നത്.
ഒരു വര്‍ഷമായി അമ്മ വീട്ടിലില്ലാത്ത സമയത്ത് രണ്ടാനച്ഛന്‍ പീഡിപ്പിക്കാറുണ്ടെന്ന് കുട്ടികള്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.